ദൗത്യം പൂര്‍ത്തിയായാല്‍ രാകേഷ് ശര്‍മയ്ക്കു ശേഷം ബഹിരാകാശത്ത് എത്തുന്ന ഇന്ത്യന്‍ പൗരനാകും ശുംഭാംശു ശുക്ള. രാജ്യാന്തര ബഹിരാകാശ നിലയിലെത്തുന്ന ആദ്യ ഇന്ത്യക്കാരന് എന്ന വിശേഷണവും സ്വന്തമാകും. യുഎസില്‍ നിന്നുള്ള പെറ്റി വിറ്റ്സണ്‍, പോളണ്ടില്‍ നി്നനുള്ള സ്ളാവോസ് വിസ്നീവ്സ്കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ശുഭാംശുവിനൊപ്പമുള്ള മറ്റു യാത്രക്കാര്‍.
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് സ്പേസ്എക്സിന്റെ ഫാല്ക്കണഅ് 9 ബ്ളോക്ക് 5 റോക്കറ്റാണ് ദൗത്യത്തിനായി ഉപയോഗിക്കുന്നത്. ആക്സിയം സ്പേസ് എന്ന സ്വകാര്യ കമ്പനിയാണ് യാത്രയ്ക്ക് പിന്നില്‍.

Comments: